ആറ് മലയാളിക്ക് നൂറു മലയാളം
മലയാളം
ഇന്ത്യന്‍ ഭരണഘടനയിലെ എട്ടാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഇന്ത്യയിലെ ഇരുപത്തിരണ്ടു് ഔദ്യോഗിക ഭാഷകളില്‍ ഒന്നാണു് മലയാളം. കേരള സംസ്ഥാനത്തിലെ ഭരണഭാഷയും സംസാരഭാഷയും കൂടിയാണ് മലയാളം. കേരളത്തിനു് പുറമേ ലക്ഷദ്വീപ്, ഗള്‍ഫ് രാജ്യങ്ങള്‍, സിംഗപ്പൂര്‍, മലേഷ്യ എന്നിവിടങ്ങളിലെ കേരളീയ പൈതൃകമുള്ള അനേകം ജനങ്ങളും മലയാളം ഉപയോഗിച്ചു് പോരുന്നു. ദേശീയ ഭാഷയായി ഉള്‍പ്പെടുത്തിയത് മറ്റ് 21 ഭാഷകളുടേതു പോലെ തനതായ വ്യക്തിത്വം ഉള്ളതിനാലാണ്. മലയാള ഭാഷയുടെ ഉല്പത്തിയും പ്രാചീനതയും സംബന്ധിച്ച കാര്യങ്ങള്‍ ഇന്നും അവ്യക്തമാണ്. പഴയ തമിഴ് ആണ് മലയാളത്തിന്റെ ആദ്യ രൂപം എന്നു കരുതുന്നു. മലയാളം സംസാരിക്കുന്ന ജനവിഭാഗത്തിനെ പൊതുവായി മലയാളികള്‍ എന്നു് വിളിക്കുമ്പോഴും, ഭാഷയുടെ കേരളീയപാരമ്പര്യം പരിഗണിച്ചു് കേരളീയര്‍ എന്നും വിളിച്ചു് പോരുന്നു. ലോകത്താകമാനം 35 ദശലക്ഷം ജനങ്ങള്‍ മലയാളം ഭാഷ സംസാരിക്കുന്നുണ്ടു്.എങ്കിലും കേരളത്തിലെ പല ജില്ലകളിലും സംസാര ശൈലി വിത്യസ്തമാണ് . ആറ് മലയാളിക്ക് നൂറു മലയാളം എന്നത് വളെരെ ശരിയാണ് ....മലയാളത്തിലെ ഒരേ വാക്ക്
പല അര്‍ത്ഥങ്ങള്‍ ഇവിടെ കൊടുക്കുന്നു ..
മലപ്പുറം സംസാര ഭാഷ
മലപ്പുറം ജില്ലയില്‍ ഉപയോഗിക്കുന്ന മലയാളം സംസാരഭാഷകള്‍ തന്നെ മലയോര കടലോര മേഖലക്കനുസരിച്ച് വ്യത്യാസങ്ങള്‍ കാണാവുന്നതാണ്. അതു പോലെ തന്നെ തലമുറകളുടെ വ്യത്യാസവും ഭാഷകളില്‍ പ്രതിഫലിക്കുന്നുണ്ട്.
സംസാരഭാഷയിലെ ചില പ്രദേശിക വ്യതിയാനങ്ങള്‍ താഴെ കാണാം:
ടീച്ചര്‍ : ബുക്ക് വാങ്ങിയില്ലേ?
കുട്ടി: ഇല്ല ടീച്ചറേ, അടക്ക വിറ്റിട്ട് മാങ്ങാ.ടീച്ചര്‍: ഫീസ് അടച്ചില്ലേ?
കുട്ടി: ഇല്ല ടീച്ചറേ, മാങ്ങ വിറ്റിട്ട് അടയ്ക്ക…..
മലപ്പുറം ഭാഷ
ഇജ്ജ്,........ ....നീ ,
അനക്ക്........ .നിനക്ക്,
ഐക്കാരം..... ആയിരിക്കാം
ഇച്ച് ..............എനിക്ക്
പജ്ജ്............. പശു
നെജ്ജ് ...........നെയ്യ്
കുജ്ജ്.............. കുഴി
കജ്ജ് ..............കൈ
ഇജ്ജ് യൌടേനു.. നീ എവിടെ ആയിരുന്നു
ഇച്ച് ബെജ്ജ..... എനിക്ക് സാധിക്കില്ല
മോറുക കഴുകുക
പിഞ്ഞാണം ....പാത്രം
വെരുത്തം വേദന
പിലാവ് .............പ്ലാവ്
അടക്കാപഴം .....പേരക്ക
ഇച്ച് തീരെ പയ്പ്പ് ഇല്ല ...എനിക്ക് തീരെ വിശപ്പ് ഇല്ല
കുജാം കുത്ത് ......കുഴി നഖം
പെര - വീട്
മണ്ടുക - ഓടുക
പള്ള - വയര്‍
ബെരുത്തം - വേദന
പള്ളീ ബെരുത്തം - വയറു വേദന
മാണം - വേണം
മാങ്ങി - വാങ്ങി
മാണ്ട - വേണ്ട
നെജ്ജപ്പം - നെയ്യപ്പം
കുജ്ജപ്പം - കുഴിയപ്പം
അനക്ക് - നിനക്ക്
ഇബടെ - ഇവിടെ
ഔടെ - അവിടെ
എത്താ - എന്താ
ബെജ്ജാ- സുഖമില്ല
എറച്ചി - ഇറച്ചി
പഞ്ചാര - പഞ്ചസാര
ചക്കര - ശര്‍ക്കര
ബെള്‍ത്തുള്ളി - വെളുത്തുള്ളി
ബെയ്ക്കുക - തിന്നുക
ഓന് - അവന്‍
ഓള് - അവള്‍
ഓല്‍ക്ക് - അവര്‍ക്ക്
കജ്ജൂല - കഴിയുകയില്ല
എങ്ങട്ട് - എങ്ങോട്ട്
ഇങ്ങട്ട് - ഇങ്ങോട്ട്
പോണത് - പോകുന്നത്
പൈക്കള്‍ - പശുക്കള്‍
മന്‍സന്‍ - മനുഷ്യന്‍
വര്ണ്ണ്ട് - വരുന്നുണ്ട്
ചൊര്‍ക്ക് - സൌന്ദര്യം
തൃശൂര്‍ നിഘണ്ടു
ഇസ്റ്റാ , ഗഡി , മച്ചൂ = സുഹ്രൂത്ത്
ശവി = മോശമായവന്‍
ചുള്ളന്‍ = ചെറുപ്പക്കാരന്‍
ചുളളത്തി = ചെറുപ്പക്കാരി
ബൂന്ത്യായി /പടായി / ക്ലോസായി = മരിച്ചു
കന്നാലി , മൂരി = ബുദ്ധീല്ലാത്തവന്‍ / വികാരമില്ലാത്തവന്‍
വെടക്ക്/അലമ്പ് / അല്‍ക്കുല്‍ത്ത് = മോശ്ശം
ഡാവ് = ചെറുപ്പക്കാരന്‍ / പൊങ്ങച്ചം
ക്‌ടാവ് = കുട്ടി
അകറുക = കരയുക
പൊതിയഴിക്കുക = പോങ്ങച്ചം പറയുക
ഒരു ജ്യാതി = വളരേയധികം
ഒരു ചാമ്പാ ചാമ്പ്യാലില്ലേ = ഒരു അടി തന്നാല്‍
സ്കൂട്ടായേ ഗെഡ്യേ = സ്ഥലം കാലിയാക്കൂ സുഹൃത്തേ
ഇമ്രോടുന്ന് = നമ്മുടെ അവിടെ നിന്ന്
ഇമ്മറെ ആന്റപ്പേട്ടന്‍ = നമ്മുടെ ആന്റപ്പേട്ടന്‍
പ്രാഞ്ചി= ഫ്രാന്‍സിസ്
ജോസ്പ്പ് = ജോസഫ്
അയില്‍ക് = അതിലേക്ക്
ഇയില്‍ക്ക് = ഇതിലേക്ക്
ഈച്ച റോളില്‍ നാവാടുക = അശ്ലീലം പറയുക
ചപ്പട റോള് = തൊന്ന്യവാസം
അപ്പിടി = മുഴുവന്‍
ഏടേല്‍ക്കോടെ=ഇടയിലൂടെ
ഒരൂസം = ഒരു ദിവസം
സ്പോട്ട് വിട്രാ / തെറിക്കാന്‍ നോക്കെടാ / സ്കൂട്ടാവെടാ = കടന്ന് പോടാ
കലിപ്പ് = ദ്വേഷ്യം
ന്തൂട്രാവെനേ = എന്താണെടാ മോനേ
ഓട്ടര്‍ഷ/ ഗുച്ചാന്‍ = ഓട്ടോറിക്ഷ
ചോയ്‌ക്ക് = ചൊദിക്ക്
ബൂസ്റ്റിട്ടു / മെടഞ്ഞു / കിഴിയിട്ടു /കീറാകീറി = മര്‍ദ്ദിച്ചു
മോന്ത / മോറ് = മുഖം
വാള്‍പോസ്റ്റായി = നിലംപരിശായി
ജമ്മണ്ടങ്ങേ = ജീവനുണ്ടെങ്കില്‍
ചിന്തവേണ്ടാ =അധികം ആലൊചിക്കണ്ട
മത്താപ്പ് = മന്ദബുദ്ധി
കിര്‍ക്കന്മാര്‍ = പോലീസ്
ബുഡ = വയസന്‍
തോട്ടി ഇടുക = കളിയാക്കുക
പാങ്ങില്ല = കഴിവില്ല
ഇമ്രോടുന്ന് = നമ്മുടെ അവിടെ നിന്ന്
തലയടിക്കുക / ഓസുക = സൌജന്യം തേടുക
കിണ്ണന് കാച്ചി = ബെസ്റ്റ്
ചെമ്പ് = പണം
നെറ്റീമ്മെ കുരിശ് പോറാന് ഒരണയില്ല = കയ്യില് ചില്ലിക്കാശില്ല
നടാടെ = ആദ്യമായി
ഊര = ചന്തി
എന്തൂട്രാണ്ടെക്ക = എന്തൊക്കെ ഉണ്ടെടാ
ചീള് കേസ് = നിസ്സാരകാര്യം
ഗുമ്മില്ല = രസമില്ല
അലക്ക് = അടി
ഒട്ടിയഡാക്കള്‍ = മെലിഞ്ഞവര്‍
ചടച്ചു = കോലംകെട്ടു
ഓളീട്വാ = കൂവുക
ചെമ്പെട്‌ത്തേ ഗെഡ്യേ= കാശെടുക്ക് സുഹൃത്തേ
ചെമ്പ് റോള്= നല്ല സ്റ്റൈല്‍
കണ്ണൂര്‍ നിഘണ്ടു
ആട = അവിടെ
ഈട = ഇവിടെ
കീഞ്ഞു = ഇറങ്ങി
മാച്ചി = ചൂല്
മോന്ദി = സന്ധ്യ (ഈവനിങ്ങ്)
(മോന്ദി കയ്യട്ടു, എന്നിറ്റു പോയാ മതി (സന്ധ്യ കഴിഞ്ഞിട്ടു പോയാല്‍ മതി))
ചങ്ങായി = ചങ്ങാതി
എന്ത്ണ്ട് = എന്തൊക്കെയുണ്ടു?
എന്തിന്‍ഡ്രൊ? = എന്തൊക്കെയുണ്ടെഡൊ
ബിശ്യം = വിശേഷം
മംങ്ങലം = കല്ല്യാണം
ഹോലത! = അതാ അങ്ങു ദൂരെ
കൈച്ചാ = കഴിച്ചൊ?
ചാടബക്കട = അടുക്കും ചിട്ടയും ഇല്ലാതെ
കണ്ടിനി = കണ്ടിരുന്നു
കണ്ടിനാ? = കണ്ടുവോ?
പാഞ്ഞിനി = ഓടി
പറങ്കി = മുളകു
പച്ച പറങ്കി = പച്ച മുളകു
അണ്ടീംമാങ്ങേം=കശുവണ്ടിയും കശുമാങ്ങയും
ബണ്ണ = വെറുതെ
(ബണ്ണേല്ല ഓനൊന്നും മിണ്ടാത്തെ!)= വെറുതേയല്ല അവന്‍ ഒന്നും പറയാത്തെ!
ബെണ്ണ = വെണ്ണ
ശീതം = തണുപ്പു
ബ്ബെയില്- = വെയില്
ഓര്‍ = അയാള്‍ (ഭാര്യ ഭര്‍ത്താവിനെ സംബോധന ചെയ്യുന്നതു),ഉദാ:-ഓര്‍ ഈട ഇല്ല.= അദ്ദേഹം ഇവിടെ ഇല്ല.
പീടിക = കട
ചാടുക = കളയുക
ഒരുംബാടു = ദേഷ്യം
പൈക്കുന്നു = വിശക്കുന്നു
തച്ചു = അടിച്ചു
തച്ചു പല്ലു കൈക്കുക= തല്ലി പല്ലു കൊഴിക്കുക
അടീംമ്പിടീം= വഴക്കു.
കുളുത്തു= പഴംങ്കഞ്ഞി.
കുളുത്തു കുടിച്ചോ?=പഴംങ്കഞ്ഞി കഴിച്ചോ?
പോയിറ്റു ബാടാ ഒരിക്ക= പോയി വരൂ വേഗം
ബെകിട്- വേണ്ടാതീനം.
ഒയര്‍പ്പ്- ശര്‍ദ്ദി.
പോതി- ഭഗവതി
നിക്കറാ=നില്‍ക്കൂ
ഇരിക്കറാ= ഇരിക്കു
നടക്കറാ= നടക്കൂ
ചോറ് ബെയ്ക്കാലാ ബാ.. - വരൂ ചോറുണ്ണാം
ബെരലങ്ങംന്നെ മുറിഞ്ഞിന്=വിരല്‍ മൊത്തം മുറിഞ്ഞു
കാസറഗോഡ് നിഘണ്ടു
കടയങ്കല്ല്.= അരകല്ല്
കണ്ടം= വയല്‍
കണ്ടം =കഷണം
നാട്ടി =നെല്‍കൃഷി
പയ്യു=പശു
കരക്ക=തൊഴുത്ത്
കരക്കര= വിഷമം( വിഷാദം,മൂഡൌട്ട്)
നാനായി,=ഇടങ്ങഴി
എട്ങായി=ഇടങ്ങഴി അളവുപാത്രം
നായി=നാഴി
ഒയക്കായി=നാഴിഅളവുപാത്രം
ഉരി=1/2നാഴി
നായി=നായ
അന്തിമോന്തി=സായംസന്ധ്യ ,തൃസന്ധ്യ
മോന്തി, മോന്തിക്ക്=രാത്രി, രാത്രിയില്‍
രാക്കൊണ്ടേ= അതിരാവിലെ(പുലര്‍ച്ചെ)
നട്ടി= പച്ചക്കറി
പറങ്കള്=മുളക്
കൊത്തമ്പാരി= മല്ലി
കടു= കടുക്
ചെരങ= മത്തന്‍
പട്‌ളക്കായി= പടവലങ്ങ
താരോപ്പെരങ്ങ=നരമ്പന്‍
കോയക്ക= കോവക്ക
ബൈനിങ= വഴുതിനങ
ബ്ലാത്തിച്ചക്ക=ശീമച്ചക്ക
ഞാറ്= നെല്‍ച്ചെടി
മൂരുക= കൊയ്യുക
മൂര്‍ച്ചപ്പണി= കൊയ്ത്ത്
തോട്ടം= കവുങിന്‍ തോട്ടം
മാച്ചിപ്പട്ട= കവുങിന്റെ ഒലി
പാള= കവുങിന്‍ പോള
തള= തളപ്പ്
മാച്ചി= ചൂല്
പൊഞ്ഞാറ്= വിരഹദു:ഖം
ബേജാറ്= വിഷമം
ബായിക്ക്ട്=ശകാരം
കലമ്പ് =വഴക്കുകൂടുക
പുല്‍ത്തല്, പുല്‍ത്തി=ശകാരിക്കുക, ശകാരിച്ചു
തയ്ക്കുക,തച്ചു =അടിക്കുക,അടിച്ചു
മേടുക, മേട്ടം= കിഴുക്കുക, കിഴുക്ക്
അടിക്കുക= തയ്ക്കുക( ഉദാ:കുപ്പായം അടിക്കുക)
തല്ലാക്കുക= അടിയുണ്ടാക്കുക
ബായ=വാഴ
ബായി= വായ്
കായി= പഴം
കോയ= കോവ(കോവല്‍)
ആരി=ആര്
ഓന്‍= അവന്‍
ഓള്=അവള്‍
ഓള്=ഭാര്യ
ഓന്റെ ഓള്= അവന്റെ ഭാര്യ
ഓറ് =അവര്‍(അദ്ദേഹം)
അപ്പ്യ=അവര്‍
ഇപ്പ്യ= ഇവര്‍
മോട്ടന്‍ = മുടന്തന്‍
തമ്മിക്കുക= സമ്മതിക്കുക
മംഗലം= കല്ല്യാണം
പൊടമുറി= കല്ല്യാണം
പൊടമുറിക്കാരന്‍= വരന്‍
ഒറ്റക്കോലം= രാത്രിയില്‍ നടത്തുന്ന വിഷ്ണുമൂര്‍ത്തി തെയ്യക്കോലത്തിന്റെതീയാട്ടം.
ബാ=വരൂ
ബെരൂന്‍=വരൂ(ബഹുമാനത്തോടെ)
പോട്=പോകൂ
പോഊന്‍= പോകുവിന്‍(ബഹുമാനത്തോടെ)
ഓട്ത്തു=എവിടെ
തെളിപ്പ്= സഞ്ചയനം (ഒരു മരണാനന്തരക്രിയ)
പോന്നത്= പോകുന്നത്
ബെര്ന്നത്= വരുന്നത്
തംശ്യം(തമിശ്യം)= സംശയം
ചോയ്ക്കുക= ചോദിക്കുക
കയ്‌മ= കൈയില്‍
കാരിച്ചി= കറുത്ത പെണ്ണ്(ഒരു പേര്)
വെള്ളച്ചി= വെളുത്തപെണ്ണ് (ഒരു പേര്)
തണാറ്= തലമുടി
നൊമ്പലം= വേദന
തലാമ്പലം= തലവേദന
പള്ള =വയറിന്റെ വശം ( കക്ഷത്തിനു താഴെ)
ചൊമ= ചുമ
കാറുക= ഛര്‍ദ്ദിക്കുക
തൂറുക= മലവിസര്‍ജ്ജനം ചെയ്യുക
പൊറത്ത് പോക്ക്= വയറിളക്കം
പള്ളമ്മല്‍= ചെരിവില്‍
കുന്നിന്റെ പള്ള = കുന്നിന്‍ ചെരിവ്
എരിഞ്ഞി= ഇലഞ്ഞി മരം
പേരാല്‍= പേരമരം
ചിമ്മിണിക്കൂട് =മണ്ണെണ്ണ വിളക്ക്
ചിമ്മിണി,ചിമ്മിണി എണ്ണ=മണ്ണെണ്ണ
ബെറ്= വിറക്
ബെറ് കൊത്തുക= വിറക് പൂളുക
തുള്ളുക=ചാടുക
ചാടുക= കളയുക
ചട്ട്വം=ചട്ടുകം
പൂള്=കഷണം
കൊള്ളി=മരച്ചീനി
കൊള്ളി=വിറക്
കൊള്ളികൂട്ടുക= ചിതയൊരുക്കുക
ബാതില്= വവ്വാല്
ബണ്ണാന്‍=ചിലന്തി
വണ്ണാന്‍= തെയ്യക്കോലമണിയുന്ന സമുദായങ്ങളില്‍ ഒന്ന്.
അച്ച്‌ള്= ഒച്ച്
കൂറ= പാറ്റ
കണിയാന്‍= തുമ്പി
കണിയാന്‍= (ഗണകന്‍)ജ്യോതിഷം കുലത്തൊഴിലായ ഒരു സമുദായക്കാരന്‍.
ഉണ്ട്ലിക്കം= ഒരു അപ്പം
മൂഡ= പഴുത്ത ചക്ക കൊണ്ടുണ്ടാക്കുന്ന ഒരു തരം അപ്പം
ബെരു=പഴയ കാലത്ത് നെല്ലുണക്കാനും മറ്റും അടുപ്പിനു മുകളില്‍ തൂക്കിയ്യിടാറുള്ള മുളകൊണ്ടുണ്ടാക്കുന്ന തട്ട്.
തടുപ്പ= മുറം
തിരുവനന്തപുരം നിഘണ്ടു
അക്കിത്രാണം അത്യാഗ്രഹം/ആക്രാന്തം
അയ്‌ത്ത്ങ്ങള്= അവര്‍
അയ്യം= മോശമായത്
അല്ലീ =അല്ലേ
ആശൂത്തിരി= ആശുപത്രി (ഉദാ: ജന്നല്‍ ആശൂത്തിരി = ജനറല്‍ ആശുപത്രി)
ഇത്തിപ്പോരം =വളരെ കുറച്ച്
ഇനിപ്പ് =മധുരം
ഇരിക്കിന് ഇരിക്കുന്നു (നിക്ക്‌ന് = നില്‍ക്കുന്നു...)
ഇരിക്കീന്‍= ഇരിക്കൂ
എത്തറ =എത്ര
എന്തരിനാന്താറി= എന്തിനാണെന്നറിയില്ല
എന്തരിന് എന്തിന് (എന്തരിന് ഈ ഞെരിപ്പ്? = എന്തിനാ ഈ ബഹളം?)
എന്തര്= എന്ത്
എന്താറി =അങ്ങിനെയാണോ എന്നറിയില്ല
എര= ഇര
എരണം= ഭാഗ്യം
എല= ഇല
എവന്‍/എവള്/ലവന്‍/ലവള് ഇവന്‍/ഇവള്‍/അവന്‍/അവള്‍
ഏക്കാതേ മുമ്പൊക്കെ (വളരെ പഴയ പ്രയോഗം)
ഒയ്യാരം ‘ജാഡ’
ക്ലാക്ക് =ക്ലോക്ക്
ചെപ്പാക്കുറ്റി= കവിള്‍ (കരണം)
ചെല്ലാ (അപ്പീ) കുട്ടീ
ചെവല =ചുവപ്പ്
ഞവിടി= ഞെരടി
തന്നീ =തന്നെയോ?
തീറ്‌ച്ചേറ്റും= തീര്‍ച്ചയായും
തെരച്ചി =തിരണ്ടിമീന്‍
തോനെ =വളരെയധികം
തോയ= ദോശ
നട്ടെരിയാന കടുത്ത ചൂടുള്ള(വെയില്‍)
നുമ്പേ= മുന്‍പു തന്നെ
പയിങ്കരന്‍= ഭയങ്കരന്‍
പിതുക്കി =പിടിച്ചമര്‍ത്തി
പെടവെട= വിവാഹം
പെയ്= പോയി
പൊടിക്ക= കൊച്ചുകുട്ടി
പോണ് =പോകുന്നു
പ്യാടി= പേടി
പ്യാശ (സമാനമായ നിരവധി വാക്കുകള്‍; പരിധി ആകാശം മാത്രം!) ലുങ്കി
ബോഞ്ചി= നാരങ്ങാ വെള്ളം
മക്രോണി =നെയ് മത്തി (മീന്‍)
മയിനി (മദിനി) നാത്തൂന്‍
മോദകം= സുഖിയന്‍
യെവന്‍ =ഇവന്‍
.യേവന്‍ =ആര്?
ലദ്= അത്
ലവിടെ= അതാ അവിടെ
ലാണ്ടെ =ഇതാ ഇത്
ലോ ലത്= ദേ അത്
ലോണ്ടെ =അതാ അത്
വര്ണ് =വരുന്നു
വല്ലച്ചാതീം= വല്ലവിധേനയും
വാഴയ്ക്കാപ്പം= ഏത്തയ്കാ അപ്പം (പഴം പൊരി)
സൊപ്പം =അല്പം
ഇച്ച് കൊര്‍ച് വാക് ഇഞ്ഞീം അവ്സ്യം ഇണ്ട്..ഇങക്ക് അറിയുംച്ച ഇച്ച് ഒരു മെയില്
അയച്ചുതരോ ......safvankvk@yahoo.com